ഒമാനില്‍ വാഹനാപകടം, ഒരാള്‍ മരിച്ചു
മസ്‌കറ്റ്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഒമ്പതുമലയാളികളുള്‍പ്പെടെ 27 പേര്‍ക്കു പരിക്കേറ്റു. മസ്‌കത്തിലെ ഖന്താബില്‍ മിനിബസും കാറും കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍ അബ്ദുള്‍മജീദാണ് മരിച്ചത്.ഒ.ഐ.ജി ക്ലീനിങ് കമ്പനിയുടെ വാനാണ് അപകടത്തില്‍ പെട്ടത്.
കോഴിക്കോട് സ്വദേശി ജെയിംസ്, പാലക്കാട് സ്വദേശികളായ കെ സതീഷ്, ആര്‍ റോജേഷ്, ആലപ്പുഴ സ്വദേശി മുജീബ്,ചെങ്ങന്നൂര്‍ സ്വദേശി വി കെ ഷിബു, പന്തളം സ്വദേശികളായ പ്രശാന്ത്, അനീഷ്, രതീഷ്, കൊല്ലം സ്വദേശി ജയന്‍ എന്നിവരാണ് പരിക്കേറ്റ മലയാളികള്‍












Click it and Unblock the Notifications