20വര്‍ഷത്തിനുശേഷം അബൂബക്കര്‍ നാട്ടിലേക്ക്
റിയാദ്: 20 വര്‍ഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന അബൂബക്കര്‍ വാഴക്കാടിനു യാത്രയയപ്പ് നല്‍കി. സുലൈലയിലുള്ള അല്‍രാജി എന്ന കമ്പനിയിലെ ജീവനക്കാരനായിരുന്നു.
മലപ്പുറം ജില്ലാ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ചടങ്ങില്‍ പ്രസിഡന്റ് സിദ്ദിഖ് കല്ലുപറമ്പന്‍ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സി എം കുഞ്ഞി കുംബള യോഗം ഉദ്ഘാടനംചെയ്തു. കമ്മിറ്റിയുടെ ഉപഹാരം അഡ്വ. സിദ്ദിഖ് കൈമാറി.
അബ്ദുള്ള വല്ലാഞ്ചിറ, സജി കായംകുളം വൈസ്. പ്രസിഡന്റ് സലിം കളക്കര, ശിഹാബ് കൊട്ടുക്കാട്, വിശ്വനാഥന്‍ ചെറുക്കാട്, മുസ്തഫപാണ്ടിക്കട്, സിദ്ദാര്‍ഥന്‍ ആശാന്‍, ജില്ലാ പ്രസിഡന്റുമാരായ മുനീര്‍ കോക്കല്ലുര്‍, നാസര്‍ കല്ലറ, ഷംസുദ്ദിന്‍ മാളിയക്കല്‍, അക്ബര്‍ എടവണ്ണപ്പാറ, ഷാനവാസ് വാഴക്കാട്, സമീര്‍ബാബു മാവൂര്‍ സംസാരിച്ചു.












Click it and Unblock the Notifications