കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോളര്‍ അടിസ്ഥാനമാക്കുന്നതു തുടരും: യു.എ.ഇ

Google Oneindia Malayalam News

Uae
ദുബൈ: അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും അടിസ്ഥാനനാണയമായി യു.എസ് ഡോളര്‍ തുടരുമെന്ന് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. അബുദബിയില്‍ ചെയര്‍മാന്‍ ഖലീല്‍ മുഹമ്മദ് ഷരീഫ് ഫൗലത്തിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് നിര്‍ണായമായ ഈ തീരുമാനമെടുത്തത്.

പണലഭ്യതയുടെ കാര്യത്തില്‍ ഉണ്ടായിരുന്ന ദൗര്‍ലഭ്യം മറികടക്കാന്‍ യു.എ.ഇക്കു സാധിച്ചിട്ടുണ്ട്. തികച്ചും ഭദ്രമായ ബാങ്കിങ് മേഖലയാണ് രാജ്യത്തുള്ളത്-സെന്‍ട്രല്‍ ബാങ്ക് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവര്‍ അമേരിക്കന്‍ ഡെബ്റ്റ് റേറ്റിങ് കുറച്ചതുകൊണ്ട് മാനകമെന്ന നിലയില്‍ നിന്നു ഡോളറിനെ ഒഴിവാക്കേണ്ട കാര്യമില്ലെന്ന് ബഹ്‌റൈനും വ്യക്തമാക്കിയിട്ടുണ്ട്. സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ ഇതുവരെ നിലപാട് പ്രഖ്യാപിച്ചിട്ടില്ല.

English summary
On the issue of the exchange rate policy, Central Bank of the UAE Board of Directors affirmed that the peg of the dirham to the US dollar is continuing without change.Bahrain’s central bank governor also confirmed dollar will be the peg
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X