കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാനില്‍ നേരിയ ഭൂചലനം

Google Oneindia Malayalam News

മസ്‌കറ്റ്: ഒമാനില്‍ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. മുദൈബിയിലും പരിസരത്തും അനുഭവപ്പെട്ട കമ്പനം റിക്ടര്‍ സ്‌കെയിലില്‍ 2.2 രേഖപ്പെടുത്തി.

ഇത്തരം ഭൂചലനങ്ങള്‍ ഒമാനില്‍ ഉണ്ടാവാറുണ്ട്. ഇതേ സ്ഥലത്തു തന്നെ 2005ലും ഭൂചലനമുണ്ടായിരുന്നു. ഇതില്‍ പരിഭ്രാന്തരാവേണ്ട കാര്യമില്ലന്ന് സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്‌സിറ്റിയിലെ ഭൂകമ്പനിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ഡോ ഈസാ അല്‍ഹുസൈന്‍ അറിയിച്ചു.

ആള്‍താമസമില്ലാത്ത മലനിരകളില്‍ പലപ്പോഴും ചലനമുണ്ടാവാറുണ്ട്. ഇത്തവണ ഭൂമിക്കടിയില്‍ മൂന്നു കിലോമീറ്ററോളം താഴത്തിലുണ്ടായ കമ്പനം രാത്രിയാണുണ്ടായത്. അതുകൊണ്ടു തന്നെയാണ് പലര്‍ക്കും ഇത് അനുഭവപ്പെട്ടത്.

English summary
A 2.2-magnitude earthquake hit oman.No casualities reported, This kind of small quakes usual in this middleeast country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X