ദുബൈയില്‍ കറന്റ് ബില്‍ കൂടില്ല
ദുബൈ: ജല-വൈദ്യുതി നിരക്കുകള്‍ ഉടന്‍ വര്‍ധിപ്പിക്കില്ലെന്ന് ദുബൈ അധികൃതര്‍ പ്രഖ്യാപിച്ചു. എനര്‍ജി സുപ്രിം കൗണ്‍സില്‍(എസ്.സി.ഇ) എടുത്ത തീരുമാനം പ്രവാസികള്‍ക്ക് ഏറെ ആശ്വാസമാവും.
ജീവിതച്ചെലവ് അനുദിനം വര്‍ധിച്ചുവരുന്ന ദുബൈയില്‍ തല്‍ക്കാലം വര്‍ധനവ് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഈ തീരുമാനം എത്ര കാലത്തേക്കാണെന്ന് എസ്.സി.ഇ സെക്രട്ടറി ജനറലും ചീഫ് എക്‌സിക്യുട്ടീവുമായ നജീബ് അല്‍ സഫ്രാനി വ്യക്തമാക്കിയിട്ടില്ല. പക്ഷേ, ഏതാനും വര്‍ഷത്തേക്ക് ചാര്‍ജ് കൂട്ടില്ലെന്ന നിലപാടാണ് ഏജന്‍സിക്കുള്ളത്.
ജല-വൈദ്യുത ഉപഭോഗത്തില്‍ മുന്‍നിരയില്‍ രാജ്യങ്ങളിലൊന്നാണ് യു.എ.ഇ. പരിമിതമായ രീതിയില്‍ താരിഫ് പരിഷ്‌കരിക്കാനുള്ള നിര്‍ദ്ദേശമുണ്ടായിരുന്നു. 2008ല്‍ സ്ലാബ് സമ്പ്രദായം കൊണ്ടു വന്നതിനുശേഷം ഇതുവരെ നിരക്കു വര്‍ധിപ്പിക്കേണ്ടി വന്നിട്ടില്ല. മറ്റു രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ദുബൈയിലെ ചാര്‍ജ്ജുകള്‍ ഏറ്റവും കുറവാണ്.












Click it and Unblock the Notifications