യു.എ.ഇ ഓണ്‍ലൈന്‍ അറ്റസ്‌റ്റേഷന്‍ 25 മുതല്‍
ദുബൈ: ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള രേഖകള്‍ ഇനി ഓണ്‍ലൈനില്‍ സാക്ഷ്യപ്പെടുത്താം. ഇന്ത്യന്‍ എംബസിയും യു.എ.ഇ തൊഴില്‍ മന്ത്രാലയവും ഇന്ത്യയിലെ പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്റ്‌സും ഓണ്‍ലൈനിലൂടെ ബന്ധിപ്പിക്കുന്ന സംവിധാനം ആഗസ്ത് 25 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും.
തൊഴിലാളികള്‍ ആദ്യം പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്റ്‌സില്‍ നിന്ന് ക്ലിയറന്‍സ് വാങ്ങണം. ഇതോടെ ഈ വിവരം ഇന്ത്യന്‍ എംബസിക്കും ലഭിക്കും. തൊഴിലുടമയുമായുള്ള കരാറും ഒരേ സമയം മൂന്ന് ഏജന്‍സികള്‍ക്കും കാണാമെന്നതിനാല്‍ സ്‌പോണ്‍സര്‍മാരുടെ ചൂഷണം ഒഴിവാക്കാനാവും.
www.uaeindians.org/recruitment, ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തേണ്ട കമ്പനികളെല്ലാം തന്നെ ഈ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. വാണിജ്യമന്ത്രാലയം നല്‍കുന്ന ലൈസന്‍സ്, ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിലെ അംഗത്വം, യു.എ.ഇ തൊഴില്‍ മന്ത്രാലയത്തില്‍ നിന്നുള്ള രജിസ്‌ട്രേഷന്‍ എന്നിവ അപ്‌ലോഡ് ചെയ്ത കമ്പനികള്‍ക്ക് ലോഗിന്‍ ചെയ്യാനുള്ള ഡീറ്റെയ്ല്‍സ് ലഭിക്കും.












Click it and Unblock the Notifications