മിനിട്രക്ക് പിക്കപ്പിലിടിച്ച് മലയാളി മരിച്ചു
റിയാദ്: നിയന്ത്രണം വിട്ട മിനി ട്രക്ക് പിക്കപ്പിലിടിച്ച് മലയാളി യുവാവ് മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഹൗസില്‍ ഹാശിം(27) ആണ് മരിച്ചത്. അല്‍ മറായിയുടെ അല്‍ഖുവൈയ്യ ശാഖയില്‍ സെയില്‍സ്മാന്‍ കം ഡ്രൈവറായിരുന്നു. റിയാദ്-മക്ക ഹൈവേയില്‍ അല്‍ ജില്ലക്കും അല്‍ ഖുവൈക്കുമിടയില്‍ വെള്ളിയാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം.
മുന്നിലുള്ള പിക്കറ്റ് പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ ഹാശിമിന്റെ മിനിട്രക്ക് അതില്‍ ചെന്നിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട വാഹനം തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന ട്രെയ്‌ലറില്‍ ഇടിച്ചു. പോലിസ് എത്തി കാബിന്‍ വെട്ടിപൊളിച്ചാണ് ഹാശിമിനെ പുറത്തെടുത്തത്.
അവിവാഹിതനാണ്. റിട്ടയേര്‍ഡ് പോലിസ് ഉദ്യോഗസ്ഥനായ ശംസുദ്ദീനാണ് പിതാവ്. മാതാവ്: ആസിയക്കുട്ടി. ഹാരിസ്, അശ്‌റഫ്, നജീം, എന്നിവര്‍ സഹോദരങ്ങളാണ്.












Click it and Unblock the Notifications