വാനും ട്രക്കും കൂട്ടിമുട്ടി മലയാളികള്‍ മരിച്ചു
അബുദബി: ട്രക്കും വാനും കൂട്ടിമുട്ടി അബുദബിയില്‍ രണ്ടു മലയാളികള്‍ മരിച്ചു. മഞ്ചേരി പയ്യനാട് കിനാക്കാട് പരേതനായ അലവിയുടെയും കദീജയുടെയും മകന്‍ മുഹമ്മദ്‌ഷെരീഫ് (30), കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി ആമക്കുഴിയന്‍ ഹംസ (33) എന്നിവരാണ് മരിച്ചത്. നിലമ്പൂര്‍ കാളിക്കാവ് സ്വദേശി അനീസിന് പരിക്കേറ്റിട്ടുണ്ട്.
ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ മുസഫ കാരിഫോറിനടുത്തുവച്ചാണ് അപകടം. ഗന്തൂരില്‍ നിന്നു മുഹമ്മദ് ബിന്‍സായിദ് സിറ്റിയിലേക്ക് വാനില്‍ വരുമ്പോള്‍ എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗന്തൂത്ത് കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരായിരുന്നു രണ്ടു പേരും. അമിത വേഗതയില്‍ എതിര്‍ദിശയില്‍ നിന്നു വരികയായിരുന്ന ട്രക്കില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടി ബ്രെയ്ക്കിട്ടതാണ് അപകടത്തിനു കാരണമെന്ന് കരുതുന്നു.
ഖദീജയാണ് മുഹമ്മദ് ശരീഫിന്റെ മാതാവ്. ഭാര്യ: ഇല്‍മുന്നീസ. മക്കള്‍: നുബ്‌ല ശരീഫ്, ലുബ്‌ന ഷെറിന്‍, നുഫ്‌ല ശിഫ. സഹോദരങ്ങള്‍: മൊയ്തീന്‍, സഫിയ, റൈഹാനത്ത്.ആബിദയാണ് ഹംസയുടെ ഭാര്യ. മക്കള്‍: അമല്‍ ഇഹ്‌സാന്‍, ആദില്‍.












Click it and Unblock the Notifications