ഹസാരെ: ദുബയില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍

അല്‍ മമസാര്‍ ബീച്ചില്‍ ശനിയാഴ്ചയായിരുന്നു നൂറ്റിയമ്പതോളം ഇന്ത്യക്കാര്‍ പ്രകടനം നടത്തിയത്. പോലീസെത്തി സംഘാടകന്‍ ഒഴികെയുള്ളവരോടു പിരിഞ്ഞുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ആളുകള്‍ ഒഴിഞ്ഞുപോയപ്പോള്‍ സംഘാടകനെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു.
പ്രകടനം സമാധാനപരമായിരുന്നുവെന്നും എന്നാല്‍ പാതിവഴിയില്‍ പൊലീസ് തടയുകയായിരുന്നുവെന്നും റാലിയില്‍ പങ്കെടുത്തവരില്‍ ചിലര്‍ പറഞ്ഞു. ഇന്ത്യക്കാരന്റെ അറസ്റ്റ് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഫേസ്ബുക്കിലൂടെ നിയമവിരുദ്ധമായി പ്രകടനം സംഘടിപ്പിച്ചുവെന്നാണ് ഇന്ത്യക്കാരനെതിരെയുള്ള കേസ്. എന്നാല്‍, ഇയാളുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.












Click it and Unblock the Notifications