ഗള്‍ഫ് ടിക്കറ്റിന് പൊന്നുവില

ഇതുവരെ 7000 രൂപ മുടക്കി സാധാരണ ക്ലാസില്‍ സഞ്ചരിച്ചിരുന്നവരെയാണ് ഇത് ഏറ്റവും പ്രതികൂലമായി ബാധിയ്ക്കുക. ഇവര്‍ ഇത്തവണ 17000 മുതല്‍ 20000 രൂപ വരെ മുടക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.
സ്‌കൂള്‍ അവധിയ്ക്ക് നാട്ടിലെത്തിയവര്‍ കൂട്ടത്തോടെ മടങ്ങുന്നതിനാലാണ് ഗള്‍ഫിലേയ്ക്കുള്ള നിരക്ക് വര്‍ദ്ധിച്ചത്. സപ്തംബര്‍ ആദ്യവാരമാണ് ഗള്‍ഫില്‍ പലയിടത്തും സ്‌കൂള്‍ തുറക്കുക. കൂടാതെ ഈദുല്‍ഫിത്തര്‍, ഓണം തുടങ്ങിയ അവധി ദിനങ്ങളോടനുബന്ധിച്ച് നാട്ടിലെത്തിയവരും സെപ്തംബര്‍ പകുതിയോടെ മടങ്ങുമെന്നതും തിരക്കിന് ഒരു കാരണമാണ്. അതേ സമയം തിരക്ക് കണക്കിലെടുത്ത് വിമാനകമ്പനികള്‍ കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തിയേക്കുമെന്നും സൂചനയുണ്ട്.












Click it and Unblock the Notifications