വ്യാജസ്റ്റാമ്പിങ്; ഇന്ത്യക്കാരി യുഎഇയില്‍ കുടുങ്ങി

26കാരിയായ ശിര്‍പ ഗുരുങാണ് വ്യാജ സ്റ്റാമ്പിങ് കേസില്‍ കുടുങ്ങി കോടതിയുടെ ശിക്ഷണനടപടികളെ നേരിടുന്നത്. 2009ല്‍ ശിര്‍പ താന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ നല്‍കിയ എംബിഎ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളില്‍ നടത്തിയിരിക്കുന്ന സാക്ഷ്യപ്പെടുത്തല്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ താനറിയാതെയാണ് ഈ തട്ടിപ്പ് നടന്നതെന്നാണ് ശിര്‍പയുടെ വാദം.
ശിര്‍പയുടെ യഥാര്‍ഥ ഡിഗ്രിസര്‍ട്ടിഫിക്കറ്റുകള്‍ നേരത്തെ ജോലി ചെയ്ത കമ്പനിയില്‍ നിന്നും നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റിനായി ഇവര്‍ ഇന്ത്യയിലെ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ടു. ഇതിനിടെ യുവതിയുടെ സുഹൃത്ത് സര്‍ട്ടിഫിക്കറ്റുകള്‍ ഒരു ഏജന്റ് മുഖേന സാക്ഷ്യപ്പെടുത്തി അയച്ചു.
ഈ സര്‍ട്ടിഫിക്കറ്റുകളുമായി ശിര്‍പ ഷാര്‍ജ വിദേശകാര്യ മന്ത്രാലയത്തിലെത്തിയപ്പോഴാണ് വ്യാജമാണെന്ന് കണ്ടെത്തിയതും പൊലീസ് അവരെ കസ്റ്റഡിയിലെടുത്തതും. താനറിയാതെ നടന്നൊരു കുറ്റത്തിനാണ് കോടതി നടപടികളെ അഭിമുഖീകരിയ്ക്കുന്നതെന്ന് ശിര്‍പ പറയുന്നു.
ഗള്‍ഫിലെ പല കമ്പനികളും ജീവനക്കാരുടെ യോഗ്യതാസര്‍ട്ടിഫിക്കറ്റുകലില്‍ സ്വരാജ്യത്തിന്റെയും യുഎഇയുടെയും സാക്ഷ്യപ്പെടുത്തല്‍ വേണമെന്ന് നിര്‍ദ്ദേശിയ്ക്കാറുണ്ട്.












Click it and Unblock the Notifications