കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈദ്: ഖത്തറില്‍ ഒന്‍പത് ദിവസം അവധി

  • By Lakshmi
Google Oneindia Malayalam News

ദോഹ: ഈദുല്‍ ഫിതര്‍ പ്രമാണിച്ച് ഖത്തറില്‍ ഓസ്റ്റ് 28 മുതല്‍ സെപ്തംബര്‍ അഞ്ച് വരെ അവധിയായിരിക്കും. സെപ്തംബര്‍ ആറിന് ചൊവ്വാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ അവധി കഴിഞ്ഞ് പ്രവര്‍ത്തനമാരംഭിക്കുമെന്ന് അമീരി ദീവാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഒമ്പത് ദിവസമാണ് ഔദ്യോഗിക അവധി പ്രഖ്യാപനമെങ്കിലും വാരാവധി കൂടി കണക്കിലെടുക്കുമ്പോള്‍ തുടര്‍ച്ചയായി പതിനൊന്ന് ദിവസം ജീവനക്കാര്‍ക്ക് അവധി ലഭിക്കും.

മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അതോറിറ്റികള്‍, കോര്‍പറേഷനുകള്‍ തുടങ്ങിയവക്കാണ് ഇത് ബാധകമാവുക. എന്നാല്‍, വിവിധ സര്‍ക്കാര്‍ കമ്പനികള്‍ക്ക് നാല് പ്രവൃത്തി ദിനമാണ് അവധി നല്‍കിയിരിക്കുന്നത്.

ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിനു കീഴിലുള്ള ബാങ്കിങ്, ധനകാര്യ സ്ഥാപനങ്ങള്‍, സ്‌റ്റോക്ക് മാര്‍ക്കറ്റ് എന്നിവക്ക് മൂന്ന് ദിവസമാണ് അവധി. ഏത് ദിവസമാണ് അവധി തുടങ്ങുകയെന്ന് സെന്‍ട്രല്‍ ബാങ്ക് ഉടന്‍ പ്രഖ്യാപിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

English summary
Qatar's Eid Al Fitr holidays for ministries, government departments, authorities and public institutions will start on August 28 and will end on September 5, the Emiri Court has announced,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X