സ്‌കൈ ജ്വല്ലറിയ്ക്ക് ദോഹയില്‍ പുതിയഷോറൂം
ദോഹ: സ്‌കൈ ജ്വല്ലറി ദോഹയില്‍ പുതിയ ഷോറും തുറക്കുന്നു. ലോകത്തെ 52ാമത്തെയും രാജ്യത്തെ നാലാമത്തെയും ഷോറൂമാണിത്. എയര്‍പോര്‍ട്ട് റോഡില്‍ അല്‍വതന്‍ സെന്ററിലെ എച്ച്.ബി.കെ സിഗ്നലിനു സമീപമാണിത്.
കഴിഞ്ഞ മൂന്നു ദശകങ്ങളിലായി മികച്ച പിന്തുണ നല്‍കി വരുന്ന ഉപഭോക്താക്കളോടാണ് നന്ദി പറയേണ്ടത്. അവര്‍ വളരെ കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണത്തിന് ഞങ്ങള്‍ എന്നും വലിയ വില കല്‍പ്പിക്കാറുണ്ട്-സ്‌കൈ ജ്വല്ലറിയുടെ മാനേജിങ് ഡയറക്ടര്‍ ബാബു ജോണ്‍ പറഞ്ഞു.
പശ്ചിമേഷ്യയില്‍ ഇതുവരെ വില്‍പ്പനയ്‌ക്കെത്താത്ത ഡിസൈനുകള്‍ പുതിയ ഷോറൂമിലുണ്ടാവും. സ്വര്‍ണ വിലയില്‍ ഒരു മാസം കൊണ്ട് 18 ശതമാനം വര്‍ധനവാണുണ്ടായത്. സ്വര്‍ണം ആഭരണങ്ങളുടെ രൂപത്തില്‍ വാങ്ങുന്നതുകൊണ്ട് ഉപയോഗിക്കാനും സമ്പാദ്യമെന്ന നിലയില്‍ കരുതിവയ്ക്കാനും സാധിക്കും.












Click it and Unblock the Notifications