ദുബയ്: അണ്ണാ ഹസാരെയ്ക്കു പിന്തുണ പ്രഖ്യാപിച്ചു ദുബായില്‍ പ്രകടനം നടത്തിയ അഞ്ചുപേരുടെ ജാമ്യാപേക്ഷ കോടതി തള്ളി. അന്വേഷണം പൂര്‍ത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്. ചെറിയ പെരുന്നാള്‍ അവധിക്കു ശേഷമായിരിക്കും ഇനി കേസ് പരിഗണിക്കുക.
ശിക്ഷാ ഇളവു ലഭിക്കാനുള്ള നടപടികള്‍ക്കായി കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടെന്ന് ഇന്ത്യന്‍ കോണ്‍സുലെറ്റ് അറിയിച്ചു.
ശനിയാഴ്ചയാണ് അല്‍ മംസാര്‍ പാര്‍ക്കില്‍ ഹസാരെയ്ക്കു പിന്തുണ പ്രഖ്യാപിച്ചു സംഘം പ്രകടനം നടത്തിയത്. അറസ്റ്റിലായവര്‍ക്കെതിരേ രാജ്യദ്രോഹ കുറ്റമാണു ചുമത്തിയത്.
Dubai Public Prosecution has rejected bail pleas of five Indian supporters of Anna Hazare who had organised a march in favour of the anti-graft activist in Al Mamzar Park on August 20 without obtaining prior permission from the authorities, local media reports said.,