Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്തില്‍ ലൈസന്‍സ് നല്‍കുന്നത് കുറയ്ക്കുന്നു

കുവൈത്ത് സിറ്റി: വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നത് കുറയ്ക്കാന്‍ കുവൈത്ത് സര്‍ക്കാര്‍ ഒരുങ്ങുന്നു. 2012 ആദ്യം നടപ്പാക്കുന്ന പുതിയ ഗതാഗത നിയമത്തില്‍ ഇതിനുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയതായി ആഭ്യന്തരമന്ത്രി ശൈഖ് അഹ്മദ് അല്‍ ഹമുദ് അറിയിച്ചതായി കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അശ്രദ്ധയോടെയുള്ള ഡ്രൈവിങ് നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടികള്‍ പുതിയ നിയമത്തിലുണ്ട്. ട്രാഫിക് നിയന്ത്രണം കൂടുതല്‍ കാര്യക്ഷമമാക്കുകയും അതുവഴി അപകടം കുറക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്ന് അല്‍ ഹമൂദ് പറഞ്ഞു.

ഗൗരവമുള്ള ട്രാഫിക് ലംഘനങ്ങള്‍ക്ക് നിലവിലുള്ളതിന്റെ ഇരട്ടി തടവുശിക്ഷയാണ് ഇതില്‍ പ്രധാനപ്പെട്ടത്. ട്രാഫിക് ലംഘനം തടയാനായി രാജ്യത്തുടനീളം നിരീക്ഷണം ശക്തമാക്കിയതായും മന്ത്രി വ്യക്തമാക്കി.

റോഡുകളില്‍ പട്രോളിങ് സംഘങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. സിഗ്‌നല്‍ പോയന്റുകളില്‍ റെഡ്‌ലൈറ്റ് പ്രകാശിക്കുമ്പോള്‍ നിര്‍ത്താതെ പോകുന്നവരെ പിടികൂടാനുള്ള സംവിധാനവും വ്യാപകമാക്കിയിട്ടുണ്ട് -അദ്ദേഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+