Get Updates
Get notified of breaking news, exclusive insights, and must-see stories!

അബുദാബി ഗതാഗത ടണല്‍ പുതുവര്‍ഷത്തില്‍

ദുബയ്: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഗതാഗത ടണല്‍ ഈ വര്‍ഷാവസാനം പ്രവര്‍ത്തനസജ്ജമാവുമെന്ന് അധികൃതര്‍ അറിയിച്ചു. അബുദാബിയിലെ അല്‍സലാം സ്ട്രീറ്റ് വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മൂന്നു കിലോമീറ്റര്‍ നീളണുള്ള ടണല്‍ നിര്‍മ്മിക്കുന്നത്. മൂന്നു വര്‍ഷം മുമ്പാരംഭിച്ച ജോലിയുടെ 90 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്.

യു.എ.ഇയിലെ ഏറ്റവും വലിയ റോഡ് നിര്‍മ്മാണപ്രവര്‍ത്തി സാങ്കേതിക തടസ്സങ്ങള്‍ മൂലം ഏറെ വൈകിയിട്ടുണ്ട്. നഗരത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ നിന്ന് തുടങ്ങുന്ന ടണല്‍ അല്‍സലാം സ്ട്രീറ്റിലൂടെ പോര്‍ട്ട് സയാദിലേക്കാണ് നീളുന്നത്. ഇതിലൂടെ കടന്നു പോവുന്ന വൈദ്യുത കേബിളുകളും ജനവിതരണ പൈപ്പുകളുമാണ് പ്രവര്‍ത്തി വൈകാന്‍ പ്രധാനകാരണം.

ദക്ഷിണകൊറിയയിലെ സാംസങ് കണ്‍സ്ട്രക്ഷനുവേണ്ടി രണ്ടായിരത്തോളം ജീവനക്കാരാണ് ഇവിടെ ജോലിയെടുക്കുന്നത്. അബുദാബി മുന്‍സിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ജൂമ അല്‍ജുനൈബിയെ ഉദ്ധരിച്ച് അല്‍ഇത്തിഹാദ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+