തട്ടിപ്പ്: നിരവധി മലയാളികള്‍ കുടുങ്ങി
ദോഹ: ഖത്തറില്‍ ജോലിക്കെത്തിയ 40 ഓളം മലയാളികള്‍ ശമ്പളവും സൗകര്യങ്ങളുമില്ലാതെ നരകയാതന അനുഭവിക്കുന്നു. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സിവഴി ജോലിക്കെത്തിയവരാണ് ദുരിതത്തിലായത്.
അബുഹൈല്‍ എന്ന കമ്പനിയിലേക്കാണെന്ന് പറഞ്ഞ് ഓരോ തൊഴിലാളിയില്‍ നിന്നും 50000രൂപയോളം ട്രാവല്‍ ഏജന്‍സി കൈക്കലാക്കിയിട്ടുണ്ട്.
ഖത്തറിലെത്തിയപ്പോഴാണ് അബുഹൈല്‍ തൊഴിലാളികളെ വിതരണം ചെയ്യുന്ന കമ്പനിയാണെന്ന് മനസ്സിലായത്. ബര്‍വയിലെ ഒരു കമ്പനിയില്‍ തൊഴിലാളികളെ ജോലിക്കു കയറ്റിയെങ്കിലും ശമ്പളമായി ഇതുവരെ 50 റിയാല്‍ മാത്രമാണ് നല്‍കിയത്.
ഇതുവരെ തൊഴില്‍ കരാര്‍ ഒപ്പിടുകയോ വിസ അടിക്കുകയോ ചെയ്തിട്ടില്ല. ഇവരുടെയെല്ലാം പാസ്‌പോര്‍ട്ട് കമ്പനി അധികൃതരുടെ കൈവശമാണുള്ളത്. ട്രാവല്‍ കമ്പനിക്കെതിരേ നാട്ടില്‍ പരാതി നല്‍കാനുള്ള ശ്രമത്തിലാണ് തൊഴിലാളികള്‍.












Click it and Unblock the Notifications