Get Updates
Get notified of breaking news, exclusive insights, and must-see stories!

ബഹ്‌റൈന്‍-ഖത്തര്‍ മല്‍സരം സമനിലയില്‍

Brazil
ദോഹ: ലോകകപ്പ് യോഗ്യതാറൗണ്ടില്‍ ബഹ്‌റൈന്‍ ഖത്തറിനെ സമനിലയില്‍ തളച്ചു. 2014 ലോകകപ്പിനുള്ള ഗ്രൂപ്പ് ഇ യോഗ്യതാറൗണ്ട് മല്‍സരം തീര്‍ത്തും ആവേശകരമായിരുന്നു. മല്‍സരത്തിന്റെ അധികസമയവും നിയന്ത്രണം ബഹ്‌റൈന്റെ കൈവശമായിരുന്നെങ്കിലും ഗോള്‍ മാത്രം വിട്ടുനിന്നു. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ഇറാന്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് ഇന്തോനീഷ്യയെ തകര്‍ത്തു.

രണ്ടാം പകുതിയില്‍ സബ്സ്റ്റിറ്റിയൂട്ട് താരം മഹമ്മൂദ് അബ്ദുല്‍റഹ്മാനിലൂടെ ബഹ്‌റൈന്‍ മുന്നിലെത്തേണ്ടതായിരുന്നു. 81ാം മിനിറ്റിലെ ഹെഡ്ഡര്‍ പോസ്റ്റ് ബാറില്‍ തട്ടി മടങ്ങി. ഈ മാസം അറിന് ഇറാന്‍ ഖത്തറിനെയും ഇന്തോനീഷ്യ ബഹ്‌റൈനിനെയും നേരിടും.

ഏഷ്യന്‍ മേഖലയിലെ മറ്റുമല്‍സരങ്ങളില്‍ കുവൈത്ത് 3-2ന് യുഎഇയെയും ജോര്‍ദ്ദാന്‍ 2-0ന് ഇറാഖിനെയും ചൈന പി ആര്‍ 2-1നു സിങ്കപ്പൂരിനെയും ഉസ്‌ബെക്കിസ്താന്‍ 1-0ന് താജിക്കിസ്താനെയും കൊറിയ റിപബ്ലിക് 6-0ന് ലെബ്‌നാനെയും ജപ്പാന്‍ 1-0ന് കൊറിയ റിപബ്ലിക്കിനെയും ആസ്‌ത്രേലിയ 2-1ന് തായ്‌ലാന്റിനെയും തോല്‍പ്പിച്ചു. ഒമാന്‍-സൗദി അറേബ്യ മല്‍സരം സമനിലയില്‍ അവസാനിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+