കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാനില്‍ സമരം

Google Oneindia Malayalam News

ഗള്‍ഫ് രാജ്യങ്ങളില്‍ സമരം എന്നു കേട്ടാല്‍ ഒന്ന് അദ്ഭുതപ്പെടും. കാരണം രാജ്യഭരണം നിലനില്‍ക്കുന്ന ഈ മേഖലയിലെ രാജ്യങ്ങളില്‍ അപൂര്‍വമായി മാത്രമേ സമരവുമായി ജനങ്ങള്‍ തെരുവിലിറങ്ങാറുള്ളൂ. പെരുന്നാള്‍ അവധി കഴിഞ്ഞ് ഒമാന്‍ നീങ്ങിയത് ഒരു സമരത്തിലേക്ക്.

അപകടം പതിവായ സഹമിലെ സോഹാര്‍ ഗേറ്റിനടുത്ത് ഇന്റര്‍സെഷന്‍ സ്ഥാപിക്കണമെന്ന ആവശ്യത്തിന് ഏറെ നാളത്തെ പഴക്കമുണ്ട്. കഴിഞ്ഞ ദിവസം ഒരാള്‍ കൂടി മരിച്ചതോടെ ജനങ്ങള്‍ കുപിതരായി. വിവിധ സര്‍ക്കാര്‍ ഓഫീസ് ജീവനക്കാരും കൂടി പങ്കെടുത്തതോടെ സമരം ശക്തമായി. എന്തായാലും എളുപ്പം പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

ഇത് കൂടാതെ സുവൈഖ് മേഖലയില്‍ സ്വദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ സമരത്തിലാണ്. തൊഴിലും ജീവിതമാര്‍ഗ്ഗവും ഉറപ്പുവരുത്തണമെന്നതാണ് ഇവരുടെ ആവശ്യം.

English summary
Oman citizens protested in Saham against the alleged delay in ensuring adequate safety measures on roads in an accident prone area
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X