മസ്തിഷ്‌കാഘാതം: മലയാളി യുവാവ് മരിച്ചു
മസ്‌കറ്റ്: നിസ്‌കാരത്തിനിടെ മസ്തിഷ്‌കാഘാതം സംഭവിച്ച മലയാളി യുവാവ് മസ്‌കത്തില്‍ നിര്യാതനായി. മലപ്പുറം പെരിന്തല്‍മണ്ണ ചെട്ടിയാന്‍ തൊടി അസീസിന്റെ മകന്‍ മുഹമ്മദ് ഹാരിസ്(33) ആണ് മരിച്ചത്.അല്‍ഫെയര്‍ ഗ്രൂപ്പിലെ ഐ.ടി മാനേജരായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ദാര്‍സൈത് നൂര്‍ മസ്ജിദില്‍ നമസ്‌കരിച്ചുകൊണ്ടിരിക്കെയായിരുന്നു ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് കിംസ് ആശുപത്രിയിലും തുടര്‍ന്ന് മസ്‌കത്തിലെ ഖൗല ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആറുദിവസത്തോളം അബോധാവസ്ഥയില്‍ കിടന്നു. ഭാര്യ: നഫീസ, മക്കള്‍: ഫിദ, റിയാന്‍.മൃതദേഹം നാട്ടിലേക്കു കൊണ്ടു വരാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.












Click it and Unblock the Notifications