ഉംറ: തിരിച്ചുപോവാത്തവര്‍ക്കെതിരേ നടപടി

നിയമലംഘനവും ശിക്ഷാര്‍ഹവുമാണിത്. ഇത്തരക്കാര്‍ക്ക് താമസസൗകര്യം, ജോലി, വാഹനസൗകര്യം എന്നിവ നല്‍കുന്നതും കുറ്റകരമാണ്. പൊതുമാപ്പിന്റെ കാലാവധി തീര്‍ന്നതിനാലാണ് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ശ്രമിക്കുന്നത്. പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താതെ രാജ്യത്തുതന്നെ തുടരുന്നവര്‍ക്കെതിരേയും നടപടിയുണ്ടാവും.
ഹജ്ജ്, ഉംറ വിസയിലും സന്ദര്‍ശക വിസയിലുമെത്തി സൗദിയില്‍ അനധികൃതതാമസക്കാരായി മാറുന്നവരെ പൊതുമാപ്പിലൂടെ നാട്ടിലേക്ക് തിരിച്ചയയ്ക്കാറുണ്ട്. ഈ വര്‍ഷം ഏകദേശം 25000ഓളം പേര്‍ ഇത്തരത്തില്‍ ഇന്ത്യയിലേക്ക് മടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications