ജിദ്ദ: യുപിഎയുടെ മുതലാളിത്യ ദാസ്യമാണ് ഇന്ത്യയില്‍ അടിക്കടി പെട്രോള്‍ അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ന് ഐഎംസിസി സൗദി നാഷണല്‍ കമ്മറ്റി പ്രസിഡന്റ് കുഞ്ഞാവുട്ടി എ ഖാദറും ജനറല്‍ സെക്രട്ടറി സിപി അന്‍വര്‍ സാദത്തും കുറ്റപ്പെടുത്തി. കോര്‍പ്പറേറ്റുകള്‍ക്ക് ലക്ഷകണക്കിന് കോടികള്‍ നികുതിയിളവായി നല്‍കുമ്പോള്‍ സാധാരണക്കാരന്റെ ആവശ്യത്തിന് സബ്‌സിഡി നല്‍കാന്‍ പണമില്ലെന്നു പറയുന്നത് കള്ളക്കളിയാണ്.
ഈ വിലവര്‍ധനവ് കൊണ്ട് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കേണ്ടി വരുന്നത് പ്രവാസികളാണ്. ഈ വര്‍ധനവിനനുസരിച്ച് പ്രവാസിയുടെ ശമ്പളത്തില്‍ വ്യത്യാസം വരുന്നില്ല. നാട്ടിലെ ഉയരുന്ന ജീവിതച്ചെലവിന് പരിഹാരം കാണുന്നതെങ്ങനെയെന്നറിയാതെ കുടുങ്ങുകയാണ്. പ്രവാസി സംഘടനകള്‍ ഇതിനെതിരേ രംഗത്തുവരണം.