ദുബൈ: യുഎഇയിലെ പ്രമുഖ ബേക്കറി ഗ്രുപ്പായ അല്‍ഖയാം ഖത്തറില്‍. ദോഹയിലെ സാല്‍വ റോഡിലുള്ള ആദ്യ ശാഖ സെപ്തംബര്‍ 23ാം തിയ്യതി സംസ്ഥാന മുസ്‌ലിം ലീഗ് പ്രസിഡന്റ് പാണക്കാട് മുഹമ്മദ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് യൂസുഫ് ഹാജി ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഖത്തറിനു പുറമെ സൗദി അറേബ്യയിലെ ജിദ്ദ-മക്കൈ ഹൈവേയിലും ശാഖ തുറക്കാന്‍ പദ്ധതിയുണ്ട്. അബുദാബി, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലായി യുഎഇയില്‍ 12 ഓലം ശാഖകളുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ ഡയറക്ടര്‍ ഷംസുദ്ദീന്‍, ജനറല്‍ മാനേജര്‍മാരായ കുഞ്ഞഹമ്മദ്, മന്‍സൂര്‍, മാനേജര്‍ മുഹമ്മദ്കുട്ടി,ഓപറേഷന്‍സ് മാനേജര്‍ കെ പി ഷൗക്കത്ത്, ചീഫ് എക്കൗണ്ടന്റ് എം ആര്‍ സന്തോഷ് എന്നിവര്‍ പങ്കെടുത്തു.