വടകര സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
ദുബൈ: കോഴിക്കോട് വടകര സ്വദേശി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. വെള്ളിക്കുളങ്ങരയില്‍ സജീവ് കുമാര്‍(37 ആണ് മരിച്ചത്. അഞ്ചു വര്‍ഷത്തോളമായി ദുബൈ എന്‍എംസി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ ടെക്‌നിഷ്യനായിരുന്നു.
ഇതേ ആശുപത്രിയിലെ ഫാര്‍മസി ജീവനക്കാരനായ നന്ദകുമാര്‍ സഹോദരനാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഉടന്‍ നാട്ടിലേക്ക് കൊണ്ടു വരും.
അവിവാഹിതനാണ്. പിതാവ്: കുഞ്ഞിരാമന്‍ നമ്പ്യാര്‍, മാതാവ്: കാര്‍ത്ത്യായനി. സജീവ് കുമാര്‍ മൂന്നു മാസം മുമ്പ് അവധിക്ക് നാട്ടിലെത്തി മടങ്ങിയതാണ്.












Click it and Unblock the Notifications