ബഹ്‌റൈനില്‍ ഇന്ത്യന്‍ യുവതി മരിച്ച നിലയില്‍
മനാമ: ബഹ്‌റൈനില്‍ ഇന്ത്യന്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. എച്ച്ഡിഎഫ്‌സി ബാങ്കില്‍ മാനേജരായി ജോലി ചെയ്യുന്ന ജയ്‌സണ്‍ ജോസഫിന്റെ ഭാര്യ ജയശ്രീ(35ാണ് ദുരൂഹസാചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജുഫയര്‍ മര്‍മര്‍ അപ്പാര്‍ട്ട്‌മെന്റിന്റെ താഴെയാണ് മൃതദേഹം കണ്ടെത്തിയത്. പതിനാലാം നിലയില്‍ താമസിക്കുന്ന ജയശ്രി ചാടിയതാണോ വീണതാണോ എന്നറിവായിട്ടില്ല. ജയ്‌സണ്‍ മംഗലാപൂരം സ്വദേശിയാണ്. ആറുമാസം മുമ്പാണ് ജയശ്രി ബഹ്‌റൈനിലെത്തിയത്. പാലക്കാട് സ്വദേശിനിയാണ്. ആളെ തിരിച്ചറിയാനാവാത്ത വിധം തലചിതറിയും കാലുകള്‍ രണ്ടും ഒടിഞ്ഞ നിലയിലുമാണ് ശരീരം കണ്ടതെന്ന് എംബസിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications