കേരളീയം 2011: രജിസ്‌ട്രേഷന്‍ തുടങ്ങി
ദോഹ: ഖത്തര്‍ കേരളീയം 2011നോടനുബന്ധിച്ച് ഫ്രന്‍സ് കള്‍ച്ചറല്‍ സെന്റര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന വിവിധ മല്‍സരങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
പഠിയ്ക്കുന്ന സ്ഥാപനങ്ങള്‍ വഴിയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. ഫീസ് പത്ത് റിയാലാണ്. ഒക്ടോബര്‍ 14,15, 21,22 തിയ്യതികളിലായാണ് മല്‍സരം.
കൃത്യമായ വേദിയും സമയവും പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 55426379(ഖാലിദ്), 55814508(ഇസ്മായില്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
എഫ്‌സിസിയുടെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായും വിവിധ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. പാചകം, മൈലാഞ്ചിയിടല്‍, ഫാബ്രിക് പെയിന്റിങ്, ഫഌവര്‍ മേക്കിങ്, നാടന്‍പാട്ട്, കവിതാ പാരായണം, ഉപന്യാസം എന്നീ ഇനങ്ങളിലാണ് മല്‍സരം. 18 വയസ്സിനു മുകളില്‍ പ്രായമുള്ള വനിതകള്‍ക്കേ പങ്കെടുക്കാനാവൂ.












Click it and Unblock the Notifications