റിയാദ്: വരാനിരിക്കുന്ന മുന്‍സിപ്പില്‍ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് മല്‍സരിക്കാനും വോട്ടുചെയ്യാനുമുള്ള അവകാശം നല്‍കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. തദ്ദേശ ഭരണസമിതികള്‍ക്കു പുറമെ ശൂറകൗണ്‍സിലിലും വനിതകള്‍ക്കു പ്രവേശനമുണ്ടാവുമെന്ന് അബ്ദുല്ല രാജാവ് തന്നെയാണ് പ്രഖ്യാപിച്ചത്.
മതനിബന്ധനകള്‍ക്കനുസരിച്ച് സ്ത്രീകള്‍ക്ക് തിരഞ്ഞെടുപ്പ് രംഗത്തേക്ക് കടന്നുവരാം. സ്ഥാനാര്‍ഥികളെ നേരത്തെ തന്നെ തീരുമാനിച്ചുകഴിഞ്ഞതിനാല്‍ വ്യാഴാഴ്ച നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ഥികള്‍ ഉണ്ടാവാനുള്ള സാധ്യത കുറവാണ്.
ഫലത്തില്‍ നാലുവര്‍ഷം കഴിഞ്ഞാലേ ഇത് പ്രാബല്യത്തില്‍ വരികയുള്ളൂ. പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനെടുക്കുന്ന അനാവശ്യ കാലതാമസം ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല.
Saudi Arabia will give women to the right to vote and run in elections. King Abdulla announced the move in a speech at the opening of new term of the shura council.