ഹൃദയാഘാതം: മലപ്പുറം സ്വദേശി മരിച്ചു
ദുബൈ: മലപ്പുറം സ്വദേശി പറമ്പാട്ടുവളപ്പില്‍ അബ്ദുള്ള(53) ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കാടഞ്ചേരിക്കു സമീപമുള്ള പാറപ്പുറം സ്വദേശിയാണ്.
ജോലി സ്ഥലത്തുവച്ച് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം. ഷാര്‍ജ മാസ്റ്റര്‍ ക്രയാന്‍ കമ്പനി ഡ്രൈവറായിരുന്നു. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന ഉമര്‍ സഹോദരനാണ്.
പിതാവ്: ഇസ്മായില്‍, മാതാവ്: ആയിഷ. ഭാര്യ: സഫിയ, മക്കള്‍: സഹീര്‍, ശാഹിദ, ശാകിറ, ശമീറ, ശദീബ്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു












Click it and Unblock the Notifications