ദുബൈ പാര്‍ക്കുകളില്‍ ഇനി സോളാര്‍ ലൈറ്റുകള്‍

പരമാവധി പാരമ്പര്യേതര ഊര്‍ജ്ജ മേഖലയെ പ്രോല്‍സാഹിപ്പിക്കണമെന്ന സര്‍ക്കാര്‍ നിലപാടിന്റെ ഭാഗമാണിത്.
ഇപ്പോള്‍ തന്നെ ലൈറ്റുകള്‍ പിടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. താമസിയാതെ നഗരത്തിലെ മുഴുവന്‍ പാര്‍ക്കുകളും ഈ പദ്ധതിക്കു കീഴില്‍ കൊണ്ടുവരും-ദുബൈ മുന്‍സിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ നാസര്‍ ലൂതാഹ് അറിയിച്ചു.
ഒട്ടേറെ പുരോഗതിയുണ്ടായ നഗരമാണ് ദുബൈ. പക്ഷേ, ഇതിന്റെ ദോഷഫലങ്ങളും നഗരം ഇന്നു അനുഭവിക്കുകയാണ്. പെട്രോള്‍, വൈദ്യുതി ഉപഭോഗത്തില്‍ ഭീകരമായ വര്‍ധനവാണുണ്ടായിട്ടുള്ളത്. ഇത് നിരവധി പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കും കാരണമാവുന്നുണ്ട്. മുന്‍സിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള കാറുകളെല്ലാം പെട്രോളില്‍ നിന്ന് ഗ്യാസാക്കി മാറ്റാനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു.












Click it and Unblock the Notifications