ചാട്ടവാറടി സൗദി രാജാവ് റദ്ദാക്കി
ജിദ്ദ: വണ്ടിയോടിച്ചതിന് സൗദി വനിതയ്ക്ക് കോടതി വിധിച്ച പത്തു ചാട്ടവാറടി രാജാവ് ഇടപെട്ട് റദ്ദാക്കിയതായി സൂചന. ഇക്കാര്യത്തിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഒരു സൗദി രാജകുടുംബാഗത്തിന്റെ ട്വീറ്റ് ഉദ്ധരിച്ചുകൊണ്ട് അസോസിയേറ്റ് പ്രസ്സാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
വനിതകള്‍ക്ക് വോട്ടവകാശം നല്‍കാനുള്ള സുപ്രധാനതീരുമാനത്തിനു പിറകയെത്തിയ കോടതി വിധിക്കെതിരേ ലോകരാജ്യങ്ങള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. സൗദിയില്‍ സ്ത്രീകളുടെ ഡ്രൈവിങിനുള്ള നിരോധനം നിലനില്‍ക്കെ ജിദ്ദാ നഗരത്തിലൂടെ വണ്ടിയോടിച്ച ഷെയ്മ ജാസ്‌തൈനയെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച ജിദ്ദയിലെ റെഡ്‌സിറ്റി കോടതിയാണ് നിയമലംഘനം നടത്തിയതിന് പത്തു ചാട്ടവറടി ശിക്ഷയായി വിധിച്ചത്.












Click it and Unblock the Notifications