ഒമാന്‍ കടലില്‍ വെടിവെപ്പ്, മൂന്നു പേര്‍ മരിച്ചു
സൂര്‍: കടല്‍കൊള്ളക്കാരില്‍ നിന്നു കപ്പല്‍ മോചിപ്പിക്കാന്‍ നടത്തിയ നടത്തിയ ശ്രമത്തിനിടെ രണ്ടു ഇന്ത്യക്കാരടക്കം മൂന്നു പേര്‍ ഒമാനില്‍ വെടിയേറ്റു മരിച്ചു.
സോമാലിയന്‍ കടല്‍കൊള്ളക്കാരും ഒമാന്‍ നാവികസേനയും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. സോമാലിയയില്‍ നിന്നും സലാലയിലേക്ക് യാത്രതിരിച്ച കപ്പലാണ് കൊള്ളക്കാര്‍ പിടിച്ചെടുത്തത്.
കപ്പലിന്റെ ക്യാപ്റ്റന്‍ അക്ബര്‍ മുഹമ്മദ് സഗൂര്‍(ഗുജറാത്ത്), യാക്കൂബ് സുലൈമാന്‍ സിന്ദര്‍, സോമാലി സംഘത്തിലെ ഒരാള്‍ എന്നിവരാണ് മരിച്ചത്.
നാവികസേന മോചിപ്പിക്കാനെത്തിയപ്പോള്‍ കൊള്ളക്കാര്‍ കപ്പല്‍ജീവനക്കാരെ മറയാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പരിക്കേറ്റ ജീവനക്കാരും പിടിയിലായ ആറ് സോമാലിയന്‍ കൊള്ളക്കാരും ഇപ്പോള്‍ ഒമാനില്‍ ചികില്‍സയിലാണ്.












Click it and Unblock the Notifications