കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാന്‍ തിരഞ്ഞെടുപ്പ് ചൂടിലേക്ക്

Google Oneindia Malayalam News

Oman
മസ്‌ക്കറ്റ്: അടുത്ത മാസം ഒമാനില്‍ നടക്കുന്ന മല്ലിസുശൂറാ തിരഞ്ഞെടുപ്പിന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു. 70 വനിതകളടക്കം ആയിരത്തോളം സ്ഥാനാര്‍ഥികളാണ് ഇത്തവണ മല്‍സരരംഗത്തുള്ളത്.

സ്ഥാനാര്‍ത്ഥികളുടെ ബോര്‍ഡുകളും പോസ്റ്ററുകളും തെരുവുകളിലെങ്ങും സ്ഥാപിച്ചിട്ടുണ്ട്.. 2007ല്‍ നിന്നു വ്യത്യസ്തമായി ഓണ്‍ലൈന്‍ പ്രചാരണത്തിനും സ്ഥാനാര്‍ഥികള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നുണ്ട്. സ്വന്തം വെബ്‌സൈറ്റുകളിലൂടെയും ട്വിറ്റര്‍, ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ കമ്മ്യൂണിറ്റികളിലൂടെയുമാണ് പ്രചാരണം.

മല്ലിസുശൂറ അംഗങ്ങളില്‍ നിന്നാണ് മന്ത്രിമാരെ തിരഞ്ഞെടുക്കുകയെന്ന സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ പ്രസ്താവനയാണ് ഇത്തവണ തിരഞ്ഞെടുപ്പിന്റെ വീറും വാശിയും വര്‍ധിപ്പിച്ചത്. 61 വിലായത്തുകളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് അറബ് ലോകവും ഉറ്റുനോക്കുകയാണ്.

English summary
In oman shura election draws near, candidates campaigning through panel boards along road sides and photos in newspapers. They are using social networks like facebook and twitter too.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X