ലൈവ് സ്റ്റൈല്‍ റസ്റ്റോറന്റ്, ഉദ്ഘാടനം ചൊവ്വാഴ്ച
ദോഹ: വഖ്‌റയിലെ ബര്‍വ വില്ലേജില്‍ ലൈഫ് സ്റ്റൈല്‍ റസ്റ്റോറന്റ് ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും. ഇന്ത്യ, മലേഷ്യ., ഫിലിപ്പീന്‍സ്, തായ്‌ലന്‍ഡ് അംബാസിഡര്‍മാര്‍ ചടങ്ങില്‍ പങ്കെടുക്കും. പ്രധാനമന്ത്രി ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജാബര്‍ ആല്‍താനിയുടെ ഉപദേശകന്‍ യൂസുഫ് ആല്‍ഖാത്തര്‍ മുഖ്യാതിഥിയായിരിക്കും.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ അധിവസിക്കുന്ന ഖത്തറില്‍ ഇഷ്ടവിഭവം തിരഞ്ഞെടുക്കാനുള്ള സൗകര്യമാണ് ലൈഫ് സ്റ്റൈല്‍ ഒരുക്കുന്നത്. ഇന്ത്യ, ഫിലിപ്പീന്‍സ്, സ്‌പെയിന്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നു വിദഗ്ധരായ പാചക്കാര്‍ ഹോട്ടലിലുണ്ട്.
വ്യത്യസ്ത രൂചിഭേദങ്ങളുള്ള പരമ്പരാഗത ഭക്ഷണവിഭവങ്ങള്‍ തനദ് രുചിയോടുകൂടി ജനങ്ങള്‍ക്ക് നല്‍കുകയാണ് ഹോട്ടലിന്റെ ലക്ഷ്യമെന്ന് മാനേജിങ് ഡയറക്ടര്‍ യൂനുസ് വപ്പാട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വില്ലേജിന്റെ പ്രവേശനകവാടത്തിനടുത്തുള്ള ഈ ഹോട്ടലില്‍ ബിസിനസ് ലഞ്ച്, ഡിന്നര്‍, പാര്‍ട്ടികള്‍ എന്നിവയ്ക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ ദീപ്‌തോ റേ പറഞ്ഞു.












Click it and Unblock the Notifications