Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണ്‍ലൈന്‍ വിസ സംവിധാനം റെഡി

Online Visa
ദുബൈ: യുഎഇയില്‍ നിന്ന് ഓണ്‍ലൈന്‍ വഴി ഇന്ത്യന്‍ വിസക്ക് അപേക്ഷിക്കാവുന്ന സംവിധാനം നിലവില്‍ വന്നു. 2012 ജനുവരി ഒന്നു വരെ സാധാരണ രീതിയിലുള്ള അപേക്ഷകളും സ്വീകരിക്കും. എന്നാല്‍ അതിനുശേഷം വിസാ സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ മാത്രമേ ലഭിക്കുകയുള്ളൂവെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ എം കെ ലോകേഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വിവിധ രാജ്യങ്ങളിലുള്ള എംബസ്സികളിലും കോണ്‍സുലേറ്റുകളിലും ഈ സംവിധാനമൊരുക്കുന്നതിന്റെ തുടക്കമാണിത്. ബിഎല്‍എസ് എന്ന കമ്പനിയ്ക്കാണ് ഇതിന്റെ ചുമതല.

https://indianvisaonline.gov.in/visa/ എന്ന വെബ്‌സൈറ്റിലൂടെ ആവശ്യക്കാര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കും. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ പ്രിന്റെടുത്ത് മതിയായ രേഖകള്‍ സഹിതം തൊട്ടടുത്തുള്ള കേന്ദ്രത്തില്‍ സമര്‍പ്പിക്കണം.

ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മ, ആനന്ദ് ബര്‍ദന്‍, നമ്രത എസ്.കുമാര്‍, അന്‍ഷുല്‍ ശര്‍മ, അശോക് ബാബു, നരേഷ് മെഹ്ത എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+