Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികളില്‍ വൃക്ക രോഗം വര്‍ധിക്കുന്നു

Kidney
ദോഹ: ജീവിതരീതികളില്‍ വരുന്ന മാറ്റവും അശ്രദ്ധയും മൂലം പ്രവാസികളില്‍ വൃക്കരോഗം വര്‍ധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ട്.

കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളില്‍ അധികപേരും പ്രവാസികളോ അല്ലെങ്കില്‍ പ്രവാസ ജീവിതം നയിച്ചവരോ ആണ്-പ്രശസ്ത വൃക്കരോഗവിദഗ്ധനായ ഡോ. സുനില്‍ ജോര്‍ജ് ദോഹയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അറിയിച്ചു.

കേരളത്തില്‍ ഇപ്പോള്‍ 25000ഓളം പേര്‍ ഡയാലിസ് ചെയ്താണ് ജീവിക്കുന്നത്. ഒരു വൃക്കരോഗിക്ക് പ്രതിമാസം 20000രൂപയെങ്കിലും ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. എത്ര തന്നെ പണമുണ്ടെങ്കിലും ഈ അസുഖം വന്നാല്‍ കുടുംബത്തിന്റെ അടിത്തറ ഇളകും.

സിഎച്ച് സെന്ററിനു കീഴില്‍ 2010ല്‍ ആരംഭിച്ച ഡയാലിസ് സെന്ററിനു കീഴില്‍ പത്തുപുതിയ മെഷിനുകള്‍ കൂടി സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത സെന്റര്‍ ജനറല്‍ സെക്രട്ടറി എം എ റസാഖ് മാസ്റ്റര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+