വാഹനമോടിക്കുമ്പോള്‍ മേക്കപ്പിട്ടാല്‍ പോലിസ് പിടിക്കും

മേക്കപ്പ് ശരിയാക്കുക, ലിപ്സ്റ്റിക്കിടുക തുടങ്ങിയ കലാപരിപാടികളാണ് ഡ്രൈവിങിനിടെ സാധാരണ നടക്കാറുള്ളത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനേക്കാള്‍ അപകടമാണ് ഡ്രൈവിങില്‍ മേക്കപ്പിടുന്നതെന്ന് ദുബൈ പോലിസ് ട്രാഫിക് വിഭാഗം മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് സെയ്ഫ് അല്‍ സഫീന്‍ അഭിപ്രായപ്പെട്ടു.
എന്തായാലും ഇത്തരക്കാര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ആയിരം ദീര്‍ഹം പിഴയും 12 ബ്ലാക്ക് മാര്‍ക്കുകളും ഒരു മാസം വാഹനം പിടിച്ചുവയ്ക്കുന്നതുമാണ് ശിക്ഷ.
രാവിലെ ഓഫിസിലേക്കുള്ള യാത്രക്കിടയില്‍ ഇത്തരം ദൃശ്യങ്ങള്‍ ദുബൈയിലെ സാധാരണ കാഴ്ചയാണ്. അതുകൊണ്ടു തന്നെ ഇത്തരക്കാരെ കണ്ടെത്താന്‍ പ്രത്യേക പട്രോള്‍ സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്.












Click it and Unblock the Notifications