പീഡിപ്പിച്ച് കൊല; ഇന്ത്യക്കാര്‍ക്ക് വധശിക്ഷ

2009ല്‍ 12 ഇന്ത്യക്കാരും ഒരു പാകിസ്താനിയും അടങ്ങുന്ന സംഘം രണ്ട് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി മൂര്‍ച്ചയേറിയ ആയുധം കൊണ്ടു മുറിവേല്‍പ്പിക്കുകയും പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനു വിധേയരാക്കുകയും ചെയ്ത ശേഷം കൊന്ന് കുഴിച്ചിട്ടുവെന്നാണ് കേസ്.
മദ്യക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു പോലീസ് അറിയിച്ചു. ഒരാള്‍ക്കു വധശിക്ഷയും മറ്റുള്ളവര്‍ക്ക് ജീവപര്യന്തവും വിധിച്ചുകൊണ്ടുള്ള കീഴ്‌ക്കോടതി ഉത്തരവ് ദുബായ് അപ്പീല്‍കോടതി തിരുത്തുകയായിരുന്നു.
ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവരാണു പ്രതികള്‍. പീഡനത്തിനിരയായവരുടെ മൃതദേഹം നശിപ്പിച്ചതിനും മദ്യം കഴിച്ചതിനും ഇവര്‍ക്കെതിരേ കുറ്റം ചുമത്തിയിട്ടുണ്ട്.
തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ ശിക്ഷാ കാലാവധിക്കു ശേഷം നാടുകടത്തും. പാകിസ്താന്‍കാരനെ കൊന്ന കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 17 ഇന്ത്യക്കാര്‍ ചോരപ്പണം നല്‍കി രക്ഷപ്പെട്ടത് ആഴ്ചകള്‍ക്കു മുമ്പാണ്. ഇവര്‍ അടുത്തുതന്നെ നാട്ടിലേക്കു മടങ്ങും.












Click it and Unblock the Notifications