ജിസിസി രാജ്യങ്ങളുമായി സ്വതന്ത്രവ്യാപാരകരാര്‍

ഒമ്പതുമാസത്തിനുള്ളില്‍ ഇന്ത്യയും ജിസിസി രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 8000 കോടി അമേരിക്കന്‍ ഡോളറിലധികമാണ്.
കരാര്‍ പരിപൂര്‍ണ അര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ ഇന്ത്യക്കും ജിസിസി അംഗരാജ്യങ്ങളായ ഒമാന്‍, യുഎഇ, ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യക്കും ഏറെ ലാഭകരമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കരാര്‍ നിലവില്‍ വന്നാല്‍ ഏറ്റവും കൂടുതല്‍ മെച്ചം കിട്ടുക ഇന്ത്യയിലെ മരുന്ന്, രാസവ്യവസായ മേഖലയ്ക്കാണ്. കൂടാതെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ്, ടെലികമ്യൂണിക്കേഷന്‍സ്, എജ്യുക്കേഷന്‍, ട്രെയിനിങ്, ടൂറിസം മേഖലയിലും വന്‍ കുതിച്ചുചാട്ടമുണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേ സമയം ജിസിസി രാജ്യങ്ങള്‍ക്ക് എണ്ണയും അനുബന്ധഉല്‍പ്പന്നങ്ങളും രാസവളങ്ങളും ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുന്നത് കൂടുതല്‍ എളുപ്പമാവും.












Click it and Unblock the Notifications