കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നു ലക്ഷം വിദേശ ഇന്ത്യക്കാര്‍ തിരിച്ചെത്തും

Google Oneindia Malayalam News

Nri
ഒട്ടുമിക്ക രാജ്യങ്ങളിലും നില നില്‍ക്കുന്ന പ്രതികൂല തൊഴില്‍ അന്തരീക്ഷം മൂലം അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ മൂന്നു ലക്ഷത്തോളം വിദേശ ഇന്ത്യക്കാര്‍ തിരിച്ചുപോരുമെന്ന് റിപ്പോര്‍ട്ട്.

രാജ്യത്തു നിന്ന് മികച്ച ഓഫറുകള്‍ ലഭിച്ചാല്‍ തിരിച്ചുവരാനായി നില്‍ക്കുന്നവരില്‍ ഭൂരിഭാഗം പേരും സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്ന് സര്‍വെ നടത്തിയ കെല്ലി സര്‍വീസസ് പറയുന്നു. തൊഴില്‍ അന്തരീക്ഷം മോശമാണെങ്കിലും ഉയര്‍ന്ന ശമ്പളം ലഭിക്കുന്നതാണ് പലരെയും ഇപ്പോള്‍ പിടിച്ചുനിര്‍ത്തുന്നത്.

ഇന്ത്യയുടെ ക്രമമായ പുരോഗതി വലിയ ശമ്പളക്കാരെ ഉള്‍കൊള്ളാന്‍ രാജ്യത്തെ പര്യാപ്തമാക്കികൊണ്ടിരിക്കുയാണെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. 5500 കോടി ഡോളറാണ് കഴിഞ്ഞ വര്‍ഷം വിവിധ വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ മുഖേന നാട്ടിലെത്തിയത്.

2008 മുതലാണ് വിദേശ പൗരത്വമെടുത്തുപോയ ഇന്ത്യക്കാര്‍ക്കെല്ലാം തിരിച്ചുപോരണമെന്ന തോന്നലുണ്ടാവാന്‍ തുടങ്ങിയത്. ഇത്തരത്തില്‍ തിരിച്ചുവരുന്നവരില്‍ 88 ശതമാനവും കര്‍ണാടകയില്‍ സ്ഥിരതാമസമാക്കണമെന്നാണാഗ്രഹിക്കുന്നത്. ബാക്കിയുള്ളവര്‍ ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം, ആന്ധ്രപ്രദേശ്, ഡല്‍ഹി പഞ്ചാബ് സംസ്ഥാനങ്ങളാണ് ലക്ഷ്യം വെയ്ക്കുന്നത്.

English summary
3,00,000 Indian engineering professionals are expected to return home during the five-year period from 2011-15, says a survey.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X