യുഎഇ വിപണിയില്‍ വ്യാജഫോണുകള്‍ സുലഭം

രാജ്യത്തെ മൊബൈല്‍ കമ്പനികളായ ഡുവും ഇത്തിലാത്തും വ്യാജന്മാരുടെ ഉദ്ഭവ കേന്ദ്രം കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. അതോടൊപ്പം തന്നെ ഡിസംബര്‍ 10 മുതല്‍ വ്യാജഫോണുകളിലേക്കുള്ള സര്‍വീസുകള്‍ പരിപൂര്‍ണമായും നിര്‍ത്തല്‍ ചെയ്യുമെന്ന് കമ്പനികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റിയാണ് കടുത്ത നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. നവംബര്‍ 13 മുതല്‍ വ്യാജ ഐഡന്റിഫിക്കേഷന്‍ നമ്പറുള്ള ജിഎസ്എം ഫോണുകളിലേക്കുള്ള സേവനം നിര്‍ത്തും.
നിങ്ങളുടെ ഫോണ്‍ ഒറിജിനല്‍ അല്ലെങ്കില്‍ ഉടന്‍ മാറ്റണമെന്നും അല്ലാത്ത പക്ഷം മറ്റൊരിയിപ്പില്ലാതെ സര്‍വീസ് തടസ്സപ്പെടുന്നതാണെന്നുമാണ് സന്ദേശം ഇതിനകം വിവിധ നമ്പറുകളിലേക്ക് അയയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്. കുറഞ്ഞ വിലയുള്ള ഒറിജിനല്‍ ഫോണുകളുടെ ഒരു പാക്കേജ് ഇരു മൊബൈല്‍ കമ്പനികളും ഉടന്‍ പ്രഖ്യാപിക്കുമെന്നറിയുന്നു.












Click it and Unblock the Notifications