കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഴയ ലാപ്‌ടോപ്പുകളുമായി ദുബൈയില്‍ ചാരിറ്റി വിപ്ലവം

Google Oneindia Malayalam News

Oldlap
ദുബയ്: പഴയ ലാപ്‌ടോപ്പുകള്‍ ശേഖരിച്ച് പ്രവര്‍ത്തനസജ്ജമാക്കി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും സാമൂഹ്യസേവന സംഘടനകള്‍ക്കും സൗജന്യമായി കൈമാറുന്ന പദ്ധതി ദുബയില്‍ തുടങ്ങി.

ദുബയ് മുന്‍സിപ്പാലിറ്റി, എമിറേറ്റ്‌സ് നാഷണല്‍ ഓയില്‍ കമ്പനി, ടിഎന്‍ടി എക്‌സ്പ്രസ് എന്നിവയുടെ സംയുക്തസംരംഭമായാണ് തദ്‌വീര്‍ എന്ന ക്യാംപയിന്‍ ആരംഭിച്ചിട്ടുള്ളത്.

എട്ടുമുതല്‍ 12 മാസം നീണ്ടുനില്‍ക്കുന്ന പ്രചാരണപരിപാടികള്‍ക്കായി ഗ്യാസ് സ്റ്റേഷനുകളില്‍ കലക്ഷന്‍ സെന്ററുകള്‍ തുറക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കുകയാണ് ലക്ഷ്യം-യുഎഇ പരിസ്ഥിതി, ജല വകുപ്പ് മന്ത്രി റഷീദ് അഹമ്മദ് ബിന്‍ ഫഹദ് പറഞ്ഞു.

കലക്ഷന്‍ സെന്ററുകളില്‍ നിന്നു ലഭിക്കുന്ന ലാപ്‌ടോപ്പുകള്‍ 'പുത്തനാക്കി' മാറ്റുന്ന ജോലി മുന്‍സിപ്പാലിറ്റിയാണ് ഏറ്റെടുത്തിട്ടുള്ളത്. ഫോര്‍മാറ്റ് ചെയ്യുന്ന സിസ്റ്റം കേടുപാടുകള്‍ തീര്‍ത്തതിനുശേഷമാണ് സേവനസംഘടനകള്‍ക്കു കൈമാറുക- മുന്‍സിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂട്ട അറിയിച്ചു.

English summary
“Tadweer” campaign has been launched jointly by the Dubai Municipality, Emirates National Oil Company and TNT Express UAE.hich the public will be encouraged to donate used laptop computers which will then be recycled and donated to educational and social charitable institutions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X