ഷാര്‍ജയില്‍ തീപ്പിടുത്തം

പാലസ്തീനില്‍ നിന്നുള്ള വനിതയും മൂന്നു കുട്ടികളും ജോര്‍ദ്ദാനില്‍ നിന്നുള്ള രണ്ടു പേരുമാണ് പുക ശ്വസിച്ച് കുഴഞ്ഞുവീണത്. എട്ടാം നിലയില്‍ ഒരു അഫ്ഗാനി കുടുംബം താമസിക്കുന്ന ഫഌറ്റില്‍ നിന്നാണ് തീ ആരംഭിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്ന് കരുതുന്നു. എങ്കിലും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട്- സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ സുവൈദി അറിയിച്ചു.
ദുബൈയിലെയും ഷാര്‍ജയിലെയും പത്തോളം ഫയര്‍ എന്‍ജിനുകളെത്തിയാണ് തീ അണച്ചത്. എളുപ്പത്തില്‍ തീ അണയ്ക്കാന്‍ സാധിച്ചെങ്കിലും കെട്ടിടത്തിന്റെ ചൂടാറാന്‍ കുറെ സമയമെടുക്കും. വ്യക്തമായ സുരക്ഷാ മാനദണ്ഡങ്ങളനുസരിച്ച് നിര്‍മിച്ച കെട്ടിടമാണിത്. ഇന്‍ഷുറന്‍സും ഉണ്ട്. പക്ഷേ, ഇത്രവേഗത്തിലെങ്ങനെ കെട്ടിടത്തിനു തീപിടിച്ചുവെന്ന് മനസ്സിലാവുന്നില്ല-കെട്ടിടത്തിന്റെ ഉടമസ്ഥന്‍ സഈദ് ആവാദ് പറഞ്ഞു.












Click it and Unblock the Notifications