അറബ് ഗെയിംസിനായി ഖത്തര്‍ ഒരുങ്ങുന്നു

ഗെയിംസിനെത്തുന്ന ടീമുകള്‍ക്കും ഒഫീഷ്യലുകള്‍ക്കും സഞ്ചരിക്കുന്നതിന് ഖത്തറിലെ പൊതുമേഖലാ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയായ മുവാസലാത്ത് 250 പുതിയ ബസ്സുകള്‍ നിരത്തിലിറക്കി. പ്രത്യേക പരിശീലനം സിദ്ധിച്ച ഡ്രൈവര്‍മാരുടെയും സാങ്കേതികവിദഗ്ധരുടെയും ഒരു സംഘത്തിനെ തന്നെ മേളയ്ക്കായി ഒരുക്കി നിര്‍ത്തിയിട്ടുണ്ട്.
ഗെയിംസിന്റെ ഭാഗമായ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ നേരത്തെ തന്നെ ആരംഭിക്കും. മൂന്നു ഗ്രൂപ്പുകളിലായി 12 ടീമുകളാണ് മാറ്റുരയ്ക്കുക. ആദ്യമല്‍സരം ഡിസംബര്‍ ഒന്നിനും ഫൈനല്‍ മല്‍സരം ഡിസംബര്‍ 23നും നടക്കും. അതിനിടെ അറബ് ഗെയിംസിലെ മല്‍സരങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് സിറിയ പ്രഖ്യാപിച്ചിട്ടുണ്ട്. അറബ് ലീഗില്‍ നിന്നും സിറിയയെ സസ്‌പെന്റ് ചെയ്യാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണിത്.












Click it and Unblock the Notifications