എക്‌സിറ്റ് അടിക്കുമ്പോള്‍ പോലിസ് ക്ലിയറന്‍സ് വേണം

പ്രത്യേകിച്ചും അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍, ആസ്‌ത്രേലിയ എന്നിവിടങ്ങളില്‍ ജോലിക്കുപോകാന്‍ ആഗ്രഹിക്കുന്നര്‍ ഈ രേഖ വാങ്ങിവെയ്ക്കുന്നത് നന്നായിരിക്കും. ഒട്ടുമിക്ക രാജ്യങ്ങളും അവസാനമായി താമസിച്ച സ്ഥലത്ത് യാതൊരു ക്രിമിനല്‍ കേസും നിലനില്‍ക്കുന്നില്ലെന്ന രേഖ ആവശ്യപ്പെടാന്‍ തുടങ്ങിയ പശ്ചാത്തലത്തിലാണിത്.
അതേ സമയം വര്‍ഷങ്ങളോളം സൗദിയില്‍ ജോലി ചെയ്ത് നാട്ടിലേക്ക് വിശ്രമം ജീവിതം നയിക്കാനെത്തുന്നവര്‍ക്ക് ഇത്തരമൊരു രേഖയുടെ ആവശ്യമില്ല. കൂടാതെ സൗദി അല്ലാതെ മറ്റേതെങ്കിലും ജിസിസി രാജ്യങ്ങളില്‍ ജോലിയെടുക്കാനോ താമസിക്കാനോ ഇത്തരമൊരു രേഖ ആവശ്യമായി വരുന്നില്ല.
പക്ഷേ, വര്‍ഷങ്ങള്‍ക്കുശേഷം ഇത്തരമൊരു രേഖയ്ക്കായി കോണ്‍സുലേറ്റിനെ ബന്ധപ്പെടുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കുന്നതെന്ന് സാമൂഹിക ക്ഷേമ കൗണ്‍സല്‍ എസ് ഡി മൂര്‍ത്തി അറിയിച്ചു.












Click it and Unblock the Notifications