കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സാമൂഹ്യനീതി' യുടെ ഭാഗമായി വിവിധ മല്‍സരങ്ങള്‍

Google Oneindia Malayalam News

Giff
ദോഹ: ഖത്തര്‍ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം 'സാമൂഹ്യ നീതി' പ്രചാരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി വിവിധ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു.

വിദ്യാര്‍ഥികള്‍ക്കുള്ള വിഷയങ്ങള്‍: തുല്യ നീതി പുലരുന്ന ഇന്ത്യ, എന്റെ വീക്ഷണത്തില്‍(ഉപന്യാസ രചന), എന്റെ ഇന്ത്യ(കവിതാ രചന), ദാരിദ്രം, വികസനം, അഴിമതി-ഇവയില്‍ ഒന്നോ, മൂന്നും കൂടിയോ വിഷയമായെടുക്കാവുന്നതാണ്-(ചിത്രരചന). ചിത്രരചനാ മല്‍സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ പേര് ഫോണ്‍ നമ്പര്‍, ഇമെയില്‍, പഠിക്കുന്ന സ്ഥാപനം, ക്ലാസ് എന്നിവ സഹിതം [email protected] എന്ന വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അവസാന തിയ്യതി: നവംബര്‍ 22. മല്‍സരം 26ന് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

പൊതുജനങ്ങള്‍ക്കുള്ള വിഷയങ്ങള്‍: സാമൂഹ്യനീതി-തത്വവും യാഥാര്‍ത്ഥ്യവും(ഉപന്യാസം), കവിതാ രചന(എന്റെ ഇന്ത്യ). ഉപന്യാസ രചനയില്‍ പങ്കെടുക്കുന്നവര്‍ വിഷയവുമായി ബന്ധപ്പെട്ട രചനകള്‍ മാത്രമായിരിക്കണം അയക്കേണ്ടത്. വാക്കുകള്‍ ഇടവിട്ട് ഷീറ്റിന്റെ ഒരു പുറത്ത് മാത്രം എഴുതണം. 800 വാക്കില്‍ കവിയാത്ത രചനകള്‍ വേണം അയയ്ക്കാന്‍. രചനകള്‍ അയയ്‌ക്കേണ്ട അവസാന തിയ്യതി നവംബര്‍ 30. മുകളില്‍ പറഞ്ഞ ഇമെയിലില്‍ നിന്നോ 66459496 എന്ന നമ്പറില്‍ നിന്നോ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

English summary
With the aim of promoting awareness on the importance of social justice, Qatar India Fraternity Forum has launched the subject campaing on 13the october 2011 inclusive of various programs for the Indian expatriates in Qatar. In line with this QIFF is now offering a competition opportunity for general public and students.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X