പ്രക്ഷോഭകാരികള്‍ കുവൈത്ത് പാര്‍ലമെന്റിനുള്ളില്‍

പ്രധാനമന്ത്രിയുടെ അഴിമതിക്കെതിരേയുള്ള പോരാട്ടത്തില്‍ ഒട്ടുമിക്ക പ്രതിപക്ഷകക്ഷികളും അണിനിരന്നിട്ടുണ്ട്. അതിനിടെ ബിബിസി റിപ്പോര്‍ട്ട് അനുസരിച്ച് പുറത്ത് തടിച്ചുകൂടിയിരിക്കുന്നവരെ പിരിച്ചുവിടാനാണ് പോലിസും സൈന്യവും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എഎഫ്പിയുടെ റിപ്പോര്‍ട്ടനുസരിച്ച് ബലപ്രയോഗത്തില്‍ അഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ദേശീയഗാനം പാടികൊണ്ട് പാര്‍ലമെന്റിലേക്ക് കടക്കാന്‍ ശ്രമിച്ചവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചില്ല. അതേ സമയം പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ചവരെ ഉദ്യോഗസ്ഥര്‍ തടഞ്ഞു. കൂടുതല്‍ ജനാധിപത്യ അവകാശങ്ങളും പരിഷ്‌കാരങ്ങളും വേണമെന്ന ആവശ്യമുയര്‍ത്തി കഴിഞ്ഞ കുറെ മാസങ്ങളായി കുവൈത്തില്‍ വിവിധ പ്രക്ഷോഭപരിപാടികള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്.
അതേ സമയം ഈജിപ്തിലോ ടുണീഷ്യയിലെ നടന്നതുപോലൊരു വന്‍ പ്രക്ഷോഭം കുവൈത്തില്‍ നടക്കാനുള്ള സാധ്യത കുറവാണെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്. പ്രധാനമന്ത്രിയടക്കമുള്ള മന്ത്രിസഭയിലെ ഒട്ടുമിക്ക അംഗങ്ങള്‍ക്കും വിദേശബാങ്കുകളില്‍ വന്‍ നിക്ഷേപമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ സര്‍ക്കാറിനെതിരേയുള്ള വികാരം ശക്തമായിരിക്കുകയാണ്.












Click it and Unblock the Notifications