ബാല്‍ക്കണിയില്‍ നിന്നു വീണ് നാലുവയസ്സുകാരി മരിച്ചു

ഉറങ്ങുന്ന കുട്ടിയെ വീട്ടില്‍ കിടത്തി മുറിപൂട്ടി പുറത്തുപോയ മാതാപിതാക്കളാണ് കുട്ടിയുടെ ദയനീയ അന്ത്യത്തിനു കാരണക്കാര്‍. ഉറക്കമെഴുന്നേറ്റ കുട്ടി വാതില്‍പൂട്ടിയതുകണ്ട് ബാല്‍ക്കണിയിലൂടെ പുറത്തിറങ്ങാന്‍ ശ്രമിക്കുകയായിരുന്നു.
വാര്‍ത്ത കേട്ട ഉടന്‍ തന്നെ അല്‍ഗരബ് പോലിസ് സ്‌റ്റേഷനില്‍ നിന്നും ഉദ്യോഗസ്ഥര്‍ കുതിച്ചെത്തിയിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം ഷാര്‍ജയിലെ അല്‍കുവൈത്തി ആശുപത്രിയിലാണുള്ളത്. പിതാവിനെ കൂടുതല്‍ ചോദ്യം ചെയ്യാനായി പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications