Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറില്‍ കനത്ത മഴ

Qatar Rain
ദോഹ: ഖത്തറില്‍ പെയ് കനത്ത മഴയില്‍ രാജ്യത്തെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. തിരക്കേറിയ പല റൗണ്ട് എബൗട്ടുകളും വെള്ളത്തിലായതോടെ ഗതാഗതസംവിധാനം തന്നെ താറുമാറായി.

മുവാസലാത്തിന്റെ ഗാനിം ബസ് ടെര്‍മിനല്‍ പരിസരത്ത് ചളികയറിയതിനാല്‍ യാത്രക്കാര്‍ക്ക് ഏറെ പ്രയാസപ്പെടേണ്ടി വന്നു. ചില സ്ഥലങ്ങളില്‍ മുന്‍സിപ്പാലിറ്റിയുടെയും അഷ്ഗാലിന്റെയും നേതൃത്വത്തില്‍ വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കി കൊണ്ടിരിക്കുകയാണ്.

ചില സ്ഥലങ്ങളില്‍ വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടത് ജനജീവിതം ദുസ്സഹമാക്കി. നിര്‍മാണപ്രവര്‍ത്തികള്‍ നടക്കുന്ന സ്ഥലങ്ങളിലാണ് ഏറെ ബുദ്ധിമുട്ടനുഭവപ്പെട്ടത്. ഒട്ടുമിക്ക കുഴികളിലും വെള്ളം നിറഞ്ഞുനില്‍ക്കുകയാണ്.

മഴപെയ്തതോടെ അന്തരീക്ഷ താപനില കാര്യമായി കുറഞ്ഞിട്ടുണ്ട്. ഇതേ കാലാവസ്ഥ ഒന്നു രണ്ടു ദിവസങ്ങള്‍ കൂടി തുടരാനുള്ള സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+