Get Updates
Get notified of breaking news, exclusive insights, and must-see stories!

അറബ് ഗെയിംസ് അമീര്‍ ഉദ്ഘാടനം ചെയ്യും

Amir
ദോഹ: അറബ് ഗെയിംസ് ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ ഒമ്പതിന് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ അറബ് കായികമാമാങ്കത്തിനു തിരിതെളിയുമെന്ന് സംഘാടകസമിതി അറിയിച്ചു.

പൈതൃകവും ഹൈടെക് സാങ്കേതിക വിദ്യകളും സമന്വയിപ്പിച്ചുകൊണ്ടുള്ള വര്‍ണപകിട്ടേറിയ ഉദ്ഘാടനച്ചടങ്ങില്‍ ആയിരത്തിലേറെ കലാകാരന്മാര്‍ പങ്കെടുക്കും. ദോഹ ഏഷ്യന്‍ ഗെയിംസിന്റെ തുടക്കം അവിസ്മരണീയമാക്കിയ ഡേവിഡ് അറ്റ്കീന്‍സ് എന്റര്‍പ്രൈസസ് തന്നെയാണ് അറബ് ഗെയിംസിന്റെയും ഉദ്ഘാടനചടങ്ങ് നിയന്ത്രിക്കുന്നത്.

21 അറബ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണായിരത്തോളം കായികതാരങ്ങള്‍ മേളയില്‍ മാറ്റുരയ്ക്കും. ഉദ്ഘാടനച്ചടങ്ങിന്റെ ടിക്കറ്റ് വില്‍പ്പന ഓണ്‍ലൈനായി നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. കൂടാതെ ലാന്‍ഡ് മാര്‍ക്കിലെയും വില്ലേജിയോയിലെയും സ്റ്റാളുകളിലും വിര്‍ജിന്‍ മെഗാസ്‌റ്റോറുകളിലും ടിക്കറ്റ് ലഭ്യമാണ്.

150 റിയാലിന്റെ ഗോള്‍ഡ്, 100 റിയാലിന്റെ സില്‍വര്‍, 50 റിയാലിന്റെ ബ്രോണ്‍സ് ടിക്കറ്റുകളാണ് വില്‍പ്പനയ്ക്കുള്ളതെന്ന് സംഘാടകസമിതി അധ്യക്ഷനും ഖത്തര്‍ ഒളിംപിക്‌സ് കമ്മിറ്റി സെക്രട്ടറി ജനറലുമായ ശൈഖ് സഊദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ത്താനി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+