മുന്‍ പ്രതിരോധമന്ത്രി കുവൈത്ത് പ്രധാനമന്ത്രി?

അഴിമതിയും സ്വജനപക്ഷപാതവും മൂലം ശൈഖ് നാസര്‍ അല്‍ മുഹമ്മദ് അല്‍സബാഹ് മന്ത്രിസഭയ്‌ക്കെതിരേ ജനകീയ പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ രണ്ടു ദിവസം മുമ്പ് രാജിവച്ചിരുന്നു.
അതേ സമയം മന്ത്രിസഭയുടെ രാജികൊണ്ട് പ്രശ്‌നം തീരില്ലെന്നും ദേശീയ അസംബ്ലി പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നും പ്രക്ഷോഭകാരികള്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റിനു മുന്നിലെ ഡിറ്റര്‍മിനേഷന്‍ സ്‌ക്വയറില്‍ പ്രതിപക്ഷ കക്ഷികള്‍ സംഘടിപ്പിച്ച റാലിയില്‍ അരലക്ഷത്തോളം പേരാണ് പങ്കെടുത്തത്.
പോപ്പുലര്‍ ആക്ഷന്‍ ബ്‌ളോക്, ഡെവലപ്‌മെന്റ് ആന്റ് റിഫോം ബ്‌ളോക്, ഇസ്ലാമിക് ഇന്‍സ്റ്റിറ്റിയുഷണല്‍ മൂവ്‌മെന്റ്, ഉമ്മ പാര്‍ട്ടി, ഫിഫ്ത് വാള്‍ മൂവ്‌മെന്റ്, നാഷണല്‍ യൂനിയന്‍ ഓഫ് കുവൈത്ത് സ്റ്റുഡന്റ്‌സ് എന്നിവയടങ്ങിയ നഹ്ജ് മൂവ്‌മെന്റ് ആണ് പ്രക്ഷോഭപരിപാടികള്‍ക്കു നേതൃത്വം നല്‍കുന്നത്.












Click it and Unblock the Notifications